News

ബാംഗാളിലെ നിക്ഷേപ സാധ്യതകള്‍ തേടി ഗൗതം അദാനി; മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബാംഗാളിലെ നിക്ഷേപ സാധ്യതകള്‍ ആരാഞ്ഞ് ഗൗതം അദാനി. മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയി മാറിയ അദാനി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ട് സംസ്ഥാനത്തെ നിക്ഷേപ സാധ്യതകള്‍ ആരാഞ്ഞു. കൊല്‍ക്കത്തയിലെ നബന്നയിലെ സെക്രട്ടേറിയറ്റ് ഓഫീസില്‍ വെച്ച് ആണ് മമത ബാനര്‍ജിയെ കണ്ടത് .ഒരു മണിക്കൂറോളം മമതക്കൊപ്പം അദാനി ചെലവഴിച്ച വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ട്വിറ്ററിലൂടെ ഗൗതം അദാനിയും പങ്കുവെച്ചിരുന്നു.

ബംഗാളിലെ വിവിധ നിക്ഷേപ സാഹചര്യങ്ങള്‍ സംബന്ധിച്ച് മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയതില്‍ സന്തോഷമുണ്ടെന്നും പശ്ചിമ ബംഗാളിന്റെ നിരവധി സാധ്യതകള്‍ ചര്‍ച്ച ചെയ്‌തെന്നും മമതാ ബാനര്‍ജി അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ ഗൗതം അദാനിയും പങ്കെടുക്കും. ഗുജറാത്തികളോടുള്ള മമത ബാനര്‍ജിയുടെ വിദ്വേഷത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം ബാംഗാളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങും മുമ്പ് ടാറ്റയുടെ കഥ പഠിക്കുന്നത് നല്ലതായിരിക്കും എന്ന ഓര്‍മപ്പെടുത്തലുമായി ട്വിറ്ററിലൂടെ ചിലര്‍ എത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്ന് ടാറ്റ മോട്ടോഴ്സിന്റെ നാനോ പ്ലാന്റ് മമതാ ബാനജി പുറത്താക്കിയത് ഓര്‍മിക്കണമെന്നും സൂക്ഷിച്ച് നിക്ഷേപം നടത്തിയില്ലെങ്കില്‍ അദാനിക്കും ഈ അവസ്ഥയുണ്ടാകുമെന്നുമാണ് ഓര്‍മപ്പെടുത്തല്‍. ഗുജറാത്തികളോട് മമത ബാനര്‍ജിക്കുള്ള വിദ്വേഷവും ആളുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദാനി-അംബാനി വിദ്വേഷം പെട്ടെന്ന് തണുക്കാന്‍ കാരണമെന്താണെന്ന് ആരായുകയാണ് നിരീക്ഷകരും.

Author

Related Articles