News

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി; ആസ്തി അറിയാം

അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തുടര്‍ച്ചയായി പത്താമത്തെ വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി. രാജ്യത്തെ 1000ത്തിലധികംപേര്‍ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കി മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ടതായി ഐഐഎഫ്എല്‍ വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോര്‍ട്ടില്‍ പറയുന്നു.

119 നഗരങ്ങളിലായി 1,007 വ്യക്തികള്‍ക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുന്‍നിരയിലുള്ള 894 പേരുടെ സമ്പത്തില്‍ വര്‍ധനവുണ്ടായി. ഇതില്‍ 229 പേര്‍ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആകുകയുംചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ഈഗണത്തില്‍ ഉള്‍പ്പെട്ടത്. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

Author

Related Articles