News

ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങും; എസ്ബിഐയും വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു; ഇന്ത്യയുടെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാകുമ്പോള്‍

ഒക്ടോബര്‍-ഡിസംബര്‍ പാദ ജി.ഡി.പി വളര്‍ച്ചാ കണക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്   നാളെ പുറത്തുവിട്ടേക്കും. വളര്‍ച്ചാനിരക്കില്‍ ഭീമമായ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിദഗ്ധരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.  ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള ജിഡിപി വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് എസ്ബിഐയുടെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ ആഘാതമാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് വരാന്‍ കാരണം.  

രാജ്യത്തിന്റെ കയറ്റുമതി വ്യാപാരത്തെയും, മറ്റ് ആഭ്യന്തര ഇടപാടിനെയും, ഉത്പ്പാദന മേഖലയെയുമെല്ലാം ഗുരുതരമായി കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തുക. ഉപഭോഗ നിക്ഷേപ മേഖലയിലുള്ള തളര്‍ച്ച,  കയറ്റുമതി രംഗത്തുള്ള വെല്ലുവിളികള്‍.എന്നാല്‍ 2019-2020  സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ കയറ്റുമതി വ്യാപാരത്തില്‍ 1.7 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഇറക്കുമതിയില്‍  0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയില്‍ നേരിയ ഇടിവും, കയറ്റുമതിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളര്‍ച്ച നേരിട്ടു.  ഇതിന്റെ ആഘാതം വരും നാളുകളില്‍  നീണ്ടുനില്‍ക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.  

കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ എല്ലാ മേഖലകളും തളര്‍ച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  കയറ്റുമതി വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവും, ജ്വല്ലറി വ്യവസായത്തിലും, രത്‌ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഫാര്‍മ്മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍  12.4 ശതമാനം ഇടിവും,  ഇലക്ട്രോണിക്‌സ് മേഖലയിലെ കയറ്റുമതിയില്‍  32.8 ശതമാനം ഇടിവും,  പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍  മൂന്ന് ശതമാനം ഇടിവും,  കെമിക്കല്‍ മേഖലയിലെ കയറ്റുമതിയില്‍ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.  

രാജ്യത്തെ ഉപഭോകതൃ വികാരവും പ്രതിസന്ധിയിലാണ്. ആളുകളുടെ വാങ്ങല്‍ ശേഷിയടക്കം മാന്ദ്യപ്പേടി അടക്കമുള്ള കാരണങ്ങള്‍ വഴി കുറയുകയും ചെയ്തിട്ടുണ്ട്.  റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേയില്‍ ഉപഭോക്തൃ വികാരം ഏകദേശം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിത്.  ജനുവരിയില്‍ സൂചിക 83.7 ആയിരുന്നു.അതേസമയം രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തില്‍  ഭീമമായ തളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡിസംബറിലെ വ്യവസായ ഉത്പ്പാദനത്തില്‍  0.3 ശതമാനം വരെയാ് ഇടിവാണ് രേഖപ്പെടുത്തിയത്.

Author

Related Articles