ജ്വല്ലറി-രത്ന കയറ്റുമതി ഇടിഞ്ഞു; ജനുവരിയില്‍ 7.8 ശതമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ജെം ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ (ജിജെപിസി) കണക്കുകള്‍ പ്രകാരം രത്നങ്ങള്‍, ജ്വല്ലറി കയറ്റുമതി ജനുവരിയില്‍ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യണ്‍ ഡോളറിലെത്തി. 2021 ഏപ്രില്‍ -ജനുവരി കാലയളവില്‍ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യണ്‍ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളില്‍ ഇത് 30.52 ബില്യണ്‍ ഡോളറായിരുന്നു.
കട്ട് ആന്‍ഡ് പോളിഷ് ഡയമണ്ടുകളുടെ കയറ്റുമതി (സിപിഡി) ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെ 23.43 ശതമാനം ഇടിഞ്ഞ് 12.5 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണാഭരണങ്ങളുടെ കയറ്റുമതി 65 ശതമാനം ഇടിഞ്ഞ് 3.55 ബില്യണ്‍ ഡോളറിലെത്തി.
അതേസമയം, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസത്തെ മൊത്തം സ്വര്‍ണ്ണാഭരണ കയറ്റുമതി 5.33 ശതമാനം ഉയര്‍ന്ന് 71,981.43 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 68,340.74 കോടി രൂപയായിരുന്നു. നവീകരിച്ച സ്വര്‍ണ്ണ ധനസമ്പാദന പദ്ധതി (ജിഎംഎസ്) സ്വര്‍ണ വ്യാപാര മേഖലയിലെ എല്ലാവര്‍ക്കുമുള്ള വിജയമാണെന്നും ഇത് ഇന്ത്യയില്‍ ഉപയോഗിക്കാത്ത ടണ്‍ കണക്കിന് സ്വര്‍ണം അണ്‍ലോക്ക് ചെയ്യുമെന്നും ജിജെപിസി ചെയര്മാന് കോളിന് ഷാ പറഞ്ഞു.
ഇത് ഉപഭോക്താവിനും ചില്ലറ വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കും മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യും. ഇത് സ്വര്‍ണ്ണ ഇറക്കുമതിയെ ഗണ്യമായി കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി പരിഹരിക്കാന്‍ രാജ്യത്തെ സഹായിക്കുകയും ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍