ജനറല്‍ ഇന്‍ഷുറന്‍സ്: നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറങ്ങി; സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകാം
ന്യൂഡല്‍ഹി: പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകാം. ഇതിന്റെ ഭാഗമായിട്ടുളള നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (നാഷണലൈസേഷന്‍) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാനമാറ്റം.
നിയമ ഭേദഗതി സ്വകാര്യവല്ക്കരണത്തിനല്ല എന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതി എന്നാണ് വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ഒരു പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ ധനസമാഹരണം നടത്തുകയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പൊതുമേഖല കമ്പനികള്‍ക്ക് വിഭവശേഷി കുറവായതിനാല്‍ പിന്നോക്കം പോകുന്ന പ്രവണത ഉളളതായും അതില്‍ മാറ്റം വരുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍