News

മാന്‍ഹോളുകള്‍ക്കായി ബന്‍ഡിക്കൂട്ട് ; വ്യാവസായിക ഉല്‍പ്പാദനത്തിന് ടാറ്റയും ജെന്‍ റോബോട്ടിക്‌സും

തിരുവനന്തപുരം: മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബന്‍ഡിക്കൂട്ട് റോബോട്ടിന്റെ വ്യാവസായിക ഉല്‍പ്പാദനത്തിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കൈ എടുക്കുന്നു.ഇതിനായി ജെന്‍ റൊബോട്ടിക്‌സ് ഇന്നൊവേഷനും ടാറ്റാ ബ്രബേയും തമ്മില്‍ കരാറുണ്ടാക്കി. മാന്‍ഹോള്‍ ക്ലീനിങ്ങിന് ഇന്ത്യയില്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനാണ് ജെന്‍ റൊബോട്ടിക്‌സ്. 2015ല്‍ തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ ഈ സ്ഥാപനത്തിന്റെ പ്രൊഡക്ടാണ് ബന്‍ഡിക്കൂട്ട് റോബോട്ട്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ  തൊഴിലാളികള്‍ അപകടങ്ങളില്‍ പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് ബന്‍ഡിക്കൂട്ട് റോബോട്ടിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

2020 ഓടെ ഈ മേഖലയില്‍ മനുഷ്യരെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ പുതിയ കൈകോര്‍ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ ബന്‍ഡിക്കൂട്ട് റോബോട്ടുകള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.  റോബോട്ടുകളുടെ വ്യാവസായിക ഉല്‍പ്പാദനത്തിന് ആദ്യ തദ്ദേശീയ റോബോട്ടിക് പ്രൊഡക്ഷന്‍ കമ്പനി ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള ബ്രബോ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് ഇവരുമായി സഹകരിക്കുന്നത്.

Author

Related Articles