ജിയോജിത് അറ്റാദായം 26 ശതമാനം വര്‍ധിച്ച് 40 കോടി രൂപയായി
കൊച്ചി: രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 39.76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 31.50 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം.
കമ്പനിയുടെമൊത്തം വരുമാനം 129.58 കോടി രൂപയായി വര്‍ധിച്ചു. 24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 104.61 കോടി രൂപയായിരുന്നു മൊത്തംവരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍വര്‍ഷത്തെ 40.63 കോടി രൂപയില്‍ നിന്ന് 52.14 കോടി രൂപയിലെത്തി. 28 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസം118.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 89.3 കോടി രൂപയായിരുന്നു കമ്പനി നേടിയ അറ്റാദായം. മൊത്ത വരുമാനം 304.26 കോടി രൂപയില്‍ നിന്ന് 377.78 കോടി രൂപയായി വര്‍ധിച്ചു. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം 117.45 കോടിരൂപയില്‍ നിന്ന് വര്‍ധിച്ച് 156.16 കോടിരൂപയായി. ജിയോജിത്തിന് നിലവില്‍ 11.5 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 64,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍