ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജിയോജിത്; ഇനി വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങാം
കൊച്ചി: ഗൂഗിള്‍, ആപ്പിള്‍, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ അവസരമൊരുക്കി, നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ വെല്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണിത്.
ജിയോജിത്തിലെ അക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാര്‍ന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താന്‍ സാധിക്കും. ഏതെങ്കിലുമൊരു ഓഹരി ഭാഗികമായി വാങ്ങാനും ഇതില്‍ അവസരമുണ്ട്. ഉദാഹരണത്തിന് ആമസോണിന്റെ 'അര ഓഹരി' മതിയെങ്കില്‍ അത്രയും നിക്ഷേപം നടത്താം.തുടക്കത്തില്‍ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാന്, ഹോങ്കോങ്, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന് പറഞ്ഞു.
മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെയപേക്ഷിച്ച് കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്നും മിനിമം ബാലന്‍സ് വേണ്ടാത്ത സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടര്‍ സഹായത്തോടെ പോര്‍ട്ഫോളിയോ നിരീക്ഷണം നിര്‍വഹിക്കാനും ട്രേഡിങ് നടത്താനും പുതിയ പ്ലാറ്റ്ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം (എല്‍ആര്‍എസ്) വഴി ഓണ്‍ലൈനില്‍ പണമടയ്ക്കുന്നതിന് 3 ബാങ്കുകളുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. 2020ല്‍ ഇതുവരെ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകര്‍ 350 കോടിയിലേറെ രൂപ വിദേശ വിപണികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍