കോവിഡ് വാക്സിന് വികസിപ്പിക്കുന്ന കമ്പനിയുടെ 23 ശതമാനം ഓഹരി വാങ്ങാന്‍ പദ്ധതിയിട്ട് ജര്‍മ്മന്‍ സര്‍ക്കാര്‍
ബെര്‍ലിന്‍: കോവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്ന കമ്പനിയുടെ 23 ശതമാനം ഓഹരി ജര്‍മ്മന്‍ സര്‍ക്കാര്‍ വാങ്ങും. ക്യുര്‍വാക് (CureVac) എന്ന കമ്പനിയിലാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്.
പൊതുമേഖലാ സ്ഥാപനമായ കെഎഫ്ഡബ്ല്യു ഡെവലപ്മെന്റ് ബാങ്ക് വഴിയാണ് നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 300 ദശലക്ഷം യൂറോ (25,68,00,00,000 കോടി രൂപ) യുടെ നിക്ഷേപമാണ് നടത്തുക. വാക്സിന് വികസിപ്പിക്കുന്ന കമ്പനിക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനാണ് ശ്രമമെന്ന് ജര്‍മ്മനിയിലെ സാമ്പത്തിക കാര്യ മന്ത്രി പീറ്റര്‍ ആല്റ്റ്മെയര് പറഞ്ഞു.
ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സോഫ്റ്റ്വെയര് കമ്പനിയായ എസ്എപിയുടെ സഹ സ്ഥാപകന്‍ ഡയറ്റ്മര്‍ ഹോപ്പാണ് ക്യുര്‍വാകിലെ പ്രധാന നിക്ഷേപകന്. മരുന്ന് വികസനവും ഉല്‍പ്പാദനും ഉയര്‍ന്ന നഷ്ട സാധ്യതയുള്ളതാണെന്നും അതിനാലാണ് നിക്ഷേപം നടത്തുന്നതെന്നും ആല്റ്റ്മര് വിശദീകരിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍