കോണ്ടിനെന്റല് ആയിരം ജീവനക്കാരെ പിരിച്ചുവിട്ടേക്കും; കമ്പനിക്കകത്ത് കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുക ലക്ഷ്യം
ജര്‍മ്മന്‍ കാര്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാതാക്കളായ കോണ്ടിനെന്റല് ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ചിലവുകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനിക്കാകെ 244,00 ജീവനക്കാരാണ് ആകെയുള്ളത്. ഇതില്‍ കൂടുതല്‍ പേരുടെയും ജോലി നഷ്ടമാകാനുള്ള സാധ്യതയും നിലവിലുണ്ട്.
കമ്പനിക്കകത്ത് കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുകയെന്നതാണ് ലക്ഷ്യം. 2029 വരെ ഇത് തുടരുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ജീവനക്കാരെ സ്ഥലം മാറ്റുന്നതടക്കമുള്ള നീക്കങ്ങള്‍ കമ്പനി ഇപ്പോള്‍ നടത്തുന്നുണ്ട്. 2023 നകം 5000 പേരെ കമ്പനി പിരിച്ചുവിട്ടേക്കുമെന്ന അഭ്യൂഹമുണ്ട്. അതേസമയം ആഗോള തലത്തില്‍ വാഹന വിപണി നേരിടുന്ന മാന്ദ്യമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
ഇന്ത്യയിലടക്കം വിവിധ വാഹന വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കാനും, നിര്‍മ്മണ ശാലകള്‍ അടച്ചുപൂട്ടാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സാഹചര്യം കൂടുതല്‍ വശളായത് മൂലം കോണ്ടിനെന്റലും ഇപ്പോള്‍ പ്രതിസന്ധി തുടരുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍