News

ഐപിഒ തരംഗത്തിന് തയാറെടുത്ത് സെപ്റ്റംബറും; 9 കമ്പനികളിലൂടെ 12500 കോടി രൂപ സമാഹരിക്കാന്‍ പദ്ധതി

ജൂലൈയിലെയും ഓഗസ്റ്റിലെയും ഐപിഒ പെരുമഴയ്ക്ക് ശേഷം സെപ്റ്റംബറിലും ഐപിഒകളുടെ തരംഗമാണ് വരാനിരിക്കുന്നത്. നിലവിലുള്ള ഔദ്യോഗിക അറിയിപ്പ് പ്രകാരം ഒമ്പത് കമ്പനികള്‍ 12500 കോടി രൂപ സമാഹരിക്കാനാണ് തയ്യാറെടുക്കുന്നത്. ഓഗസ്റ്റില്‍ എട്ട് കമ്പനികളുടെ ഐപിഒകളാണ് നടന്നത്.

നിക്ഷേപകര്‍ ആവേശത്തോടെ ഐപിഒകളെ സ്വീകരിക്കുന്നതിനാലും ഓഹരി വിപണി എക്കാലത്തെയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നതിനാലും തന്നെ പല കമ്പനികളും ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് സെപ്റ്റംബറില്‍ ഓഹരിവിപണിയില്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് നടത്തുക.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിജയ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഐപിഒയ്ക്ക് തുടക്കമാകും. കൂടാതെ അമി ഓര്‍ഗാനിക്‌സും ഐപിഒയിലേക്ക് നീങ്ങുന്നതായുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 600 കോടി രൂപ സമാഹരിക്കാനാണ് അമി ഓര്‍ഗാനിക്‌സ് ലക്ഷ്യമിടുന്നത്. ഇതാ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഐപിഓകളും ശേഖരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന തുകയും ചുവടെ:

രുചി സോയ - 4500 കോടി
ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി - 3000 കോടി
വിജയ ഡയഗ്‌നോസ്റ്റിക്സ് - 1895 കോടി
ആരോഹന്‍ ഫിനാന്‍ഷ്യല്‍ - 1800 കോടി
പെന്ന സിമന്റ് - 1500 കോടി
സന്‍സെറ എന്‍ജിനീയറിംഗ്- 1400 കോടി
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 1350 കോടി
ശ്രീ ബജ്രംഗ് പവര്‍ - 700 കോടി
അമി ഓര്‍ഗാനിക്സ് - 570 കോടി
പരസ് ഡിഫെന്‍സ് - 200 കോടി

Author

Related Articles