News

എസ്ബിഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന് പ്രവചനം

മുംബൈ: രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന് പ്രവചനം. മോര്‍ഗന്‍ സ്റ്റാന്‍ലി, ക്രെഡിറ്റ് സൂസി, ജെ.പി മോര്‍ഗന്‍, എച്ച്എസ്ബിസി തുടങ്ങിയ ഏജന്‍സികളാണ് ബാങ്കിന്റെ ഓഹരി വില കൂടുമെന്ന് പ്രവചിച്ചത്.

രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 542.20 രൂപയിലേക്ക് എസ്.ബി.ഐയുടെ ഓഹരി വില എത്തിയിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എസ്.ബി.ഐയുടെ ഓഹരി വില 600 കടക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം അനുസരിച്ച് 680 രൂപയായി എസ്ബിഐയുടെ ഓഹരി വില വര്‍ധിപ്പിക്കും. ബാങ്കിന്റെ ഓഹരി വില 650 രൂപയായി വര്‍ധിക്കുമെന്ന് ജെ.പി മോര്‍ഗന്‍ പ്രവചിക്കുമ്പോള്‍ 530ല്‍ നിന്ന് 650 ആയി വര്‍ധിക്കുമെന്നാണ് എച്ച്എസ്ബിസി വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായം 66.7 ശതമാനം വര്‍ധിച്ചിരുന്നു. 7,626.6 കോടിയായിരുന്നു എസ്ബിഐയുടെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 4,574.2 കോടിയാണ്.

Author

Related Articles