കൊറോണ ഭീതിയില്‍ സ്വര്‍ണ വ്യാപാരവും; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഭീമമായ വര്‍ധന
തിരുവനന്തപുരം: ഓഹരി വിപണി കേന്ദ്രങ്ങളിലടക്കം അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ് കൊറോണ വൈറസ്. മാത്രമല്ല, ആഗോള ബിസിനസ് വ്യാപാര മേഖലയെയും, കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ഗുരുതരമായ പരിക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്വര്‍ണ വ്യാപാര മേഖലയ്ക്കും വലിയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകതയിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മൂലം കേരളത്തിലും, രാജ്യത്തെ വിവിധയിടങ്ങളിലുള്ള നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ ഭീമമായ വര്‍ധനവാണ് ഉണ്ടാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനയുണ്ടായി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,955 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് സ്വര്‍ണത്തിന് 31,640 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിന് അടുത്തേക്ക് നീങ്ങി.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയുമായിരുന്നു ഫെബ്രുവരി 24 ലെ നിരക്ക്. എന്നാല്‍, ഫെബ്രുവരി 25 ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 25 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,975 രൂപയും പവന് 31,800 രൂപയുമായിരുന്നു നിരക്ക്. അതേസമയം ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,651.13 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ വില.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍