ഗോ എയറിന് വന്‍ നേട്ടം; വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്
മുംബൈ: വാഡിയ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ എയറിന് രണ്ട് വര്‍ഷത്തിനിടെ വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഗോ എയര്‍ 50ാമത്തെ വിമാനവും സര്‍വീസ് നടത്താനായി നിരത്തിലിറക്കിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ചുരുങ്ങിയ കാലംകൊണ്ട് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചതോടെ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. നിലവില്‍ 270 വിമാനങ്ങളുമായാണ് ഗോ എയര്‍ അന്താരാഷ്ട്ര-ആഭ്യന്തര യാത്രാ സര്‍വീസുകള്‍ നത്തുന്നത്. 24 ആഭ്യന്തര സര്‍വീസും, നാല് അന്താരാഷ്ട്ര സര്‍വീസുമാണ് ഗോ എയര്‍ ഇപ്പോള്‍ നടത്തുന്നത്.
ഗോ എയര്‍ കുറഞ്ഞ യാത്രാ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്.അഹ്മ്മദാബാദ്, ബഗ്ഡോഗ്ര, ബാംഗ്ലൂര്‍, ബൂഭനേശ്വര്‍, ചന്ധിഗര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹതി, ഹൈദെരാബാദ്, ജൈപ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെഹ്, ലക്നൗ, മുംബൈ, നാഗ്പൂര്‍, പട്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്.
അതേസമയം ഗോ എയര്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചുരുങ്ങിയ കാലംകൊണ്ട് രേഖപ്പെടുത്തിയത്. 72 മില്യണ്‍ യാത്രക്കാരാണ് ഗോ എയറിനൊപ്പം നിലവില്‍ സഞ്ചരിച്ചത്. നടപ്പുവര്‍ഷം മുതല്‍ 100 മില്യണ്‍ യാത്രക്കാരെയാണ് കമ്പനി ആകെ പ്രതീക്ഷിക്കുന്നത്. നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍