News

വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഗോ-എയര്‍; കണ്ണൂരിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം

ന്യൂഡല്‍ഹി: വിമാന യാത്രാ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ഗോയ എയറിന്റെ പതിലാനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍ തുടങ്ങുന്നത്. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപ മുതലാണ് . നവംബര്‍ ആറ് മുതല്‍ പുതിയ ഓഫറുകള്‍ യാത്രക്കാര്‍ക്ക് സ്വന്തമാക്കും. അതേസമയം പുതിയ ഓഫറുകള്‍ ലഭിക്കുക ഗോ എയറിന്റെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും.

നവംബര്‍ 13 ഡിസംബര്‍ 31 വരെയാണ് ഗോ എയറിന്റെ ഓഫര്‍  പെരുമഴ. ആഭ്യന്തര തലത്തില്‍ 25 റൂട്ടുകളിലേക്കും, എട്ട് അന്താരാഷ്ട്ര റൂട്ടുകളിലുമാണ് ഓഫര്‍ നല്‍കുക. 2019 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഗോ എയറിന്റ 330 ഫ്‌ളൈറ്റുകളിലായി 13.27 ലക്ഷം പേരാണ് ആകെ യാത്ര ചെയ്തത്. 

അഹമ്മദാബാദ്, ഐസ്വാള്‍, ബെംഗളുരു, ഭൂവനേശ്വര്‍, ചാണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പുര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെക്നൗ, മുംബൈ, നാഗ്പുര്‍, പട്ന, പോര്‍ബ്ലയര്‍, പുണെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ഗോ എയര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒഫര്‍ മസ്‌കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപൂര്‍ എന്നിവടങ്ങിലേക്കുള്ളവര്‍ക്കാണ്.

Author

Related Articles