സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നേട്ടം കൊയ്ത് ഗോദ്റെജ് പ്രോപ്പർട്ടീസ്; വിൽപ്പന മൂല്യം 11 ശതമാനം വർധിച്ച് 5,915 കോടി രൂപയിലെത്തി
മുംബൈ: റിയൽ എസ്റ്റേറ്റ് വിജയികളായ ഗോദ്റെജ് പ്രോപ്പർട്ടീസിന്റെ 2019-20 സാമ്പത്തിക വർഷത്തെ മൊത്ത ബുക്കിങ് മൂല്യം 11 ശതമാനം വർധിച്ച് 5,915 കോടി രൂപയായി. വാസയോഗ്യമായ വസ്തുക്കളുടെ വിൽപ്പന 14 ശതമാനം ഉയർന്ന് 5,840 കോടി രൂപയായി. ഇതിൽ 7,300 വീടുകളാണ് ഉൾപ്പെടുന്നത്.
നാലാം പാദത്തിൽ ആറ് പുതിയ ലോഞ്ചുകൾ ഉൾപ്പെടെ 17 പുതിയ പ്രോജക്ടുകളാണ് 2020 സാമ്പത്തിക വർഷത്തിൽ കമ്പനി ആരംഭിക്കുന്നത്. അതേസമയം 2020 ലെ സാധാരണ വിൽപ്പനകൾ 48 ശതമാനം വർധനയോടെ 3,048 കോടി രൂപയുമായിട്ടുണ്ട്. 2020 ലെ നാലാം പാദത്തിൽ 2,380 കോടി രൂപയുടെ ബുക്കിംഗുകളാണ് നടന്നത്. പാദവാർഷികത്തിൽ 10 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
വിറ്റഴിച്ച വീടുകളുടെ എണ്ണവും വിറ്റ വീടുകളുടെ മൂല്യവും ഏത് പാദത്തിലും കമ്പനി നേടിയ ഏറ്റവും ഉയർന്ന നിരക്കാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും പ്രവർത്തനം നിലനിർത്തുന്നതിനായി ഡിജിറ്റൽ സെയിൽസ് മാർഗത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മാർച്ച് രണ്ടാം പകുതിയിൽ വരെ 500 വീടുകളുടെ വിൽപ്പന നടന്നു.
നാലാം പാദത്തിലെ അഞ്ച് പുതിയ പ്രോജക്ടുകൾ ഉൾപ്പെടെ 2020 സാമ്പത്തിക വർഷത്തിൽ പുതിയ 10 പ്രോജക്ടുകളാണ് കമ്പനി തുടങ്ങുന്നത്. നിർമ്മാണം ആരംഭിച്ച് 24 മാസത്തിനുള്ളിൽ പൂനെയിലെ ഗോദ്‌റെജ് 24 ന് ഒക്യുപേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. കമ്പനിയുടെ ഏറ്റവും വേഗമേറിയ പ്രോജക്റ്റ് പൂർത്തീകരണമാണിത്. സാമ്പത്തിക വർഷം 21 ന്റെ തുടക്കം ലോക്ക്ഡൗണായും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാലും നീങ്ങുമെങ്കിലും ഗോദ്‌റെജ് പ്രോപ്പർട്ടിയുടെ പ്രവർത്തനങ്ങൾ ആരോഗ്യകരമായി വരും മാസങ്ങളിൽ പ്രവർത്തന വേഗത നിലനിർത്താൻ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തൊട്ടാകെയുള്ള എല്ലാ നിർമാണത്തൊഴിലാളികൾക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിലൂടെ കോവിഡ് -19 നുള്ള രാജ്യത്തിന്റെ പ്രതികരണത്തെ പിന്തുണയ്ക്കുന്നതിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ടെസ്റ്റിംഗ് കിറ്റുകൾ, ബെഡ് കപ്പാസിറ്റി, വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കൾ തുടങ്ങിയവ വാങ്ങാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുമെന്നും ഗോദ്‌റെജ് പ്രോപ്പർട്ടീസ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍