News

സ്വര്‍ണ ആവശ്യകത 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 14 ശതമാനം ഇടിഞ്ഞു

കൊച്ചി: കോവിഡ് പ്രതിസന്ധില്‍ 2020-ല്‍ ലോകത്തെ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ആവശ്യകത 14 ശതമാനം ഇടിഞ്ഞ് 3,759.6 ടണ്ണിലെത്തി. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യകത 4,000 ടണ്ണിനു താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ പാദത്തില്‍ മാത്രം ആഗോള സ്വര്‍ണ ആവശ്യകതയില്‍ 28 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. ആഭരണങ്ങളുടെ ആവശ്യകതയില്‍ 13 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്. സ്വര്‍ണത്തിന്റെ ആകെ വാര്‍ഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണ്ണിലെത്തി. 2013-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളില്‍ ഉണ്ടായ ഉത്പാദന തടസ്സങ്ങളാണ് ഇതിന് കാരണം.

Author

Related Articles