News

സ്വര്‍ണ വില വര്‍ധന; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 440 രൂപ കൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയുമയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ വര്‍ധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊര്‍ജമേഖലകളില്‍ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്.  

1.9 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങള്‍ക്കിടെയാണ് പുതിയ പദ്ധതിവരുന്നത്. തുടര്‍ച്ചയായുള്ള പാക്കേജുകള്‍ സമ്പദ്ഘടനയിലെ പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും സ്വര്‍ണത്തിന്‍ ഡിമാന്‍ഡ് കൂട്ടുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 44,977 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Author

Related Articles