News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; പവന് 760 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന്റെ വിലയില്‍ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

Author

Related Articles