News

റഷ്യ-യുക്രൈന്‍ സംഘര്‍ഷം: സ്വര്‍ണ വില കുതിച്ചുയര്‍ന്നു; പവന് 38,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. 100 രൂപ വര്‍ധിച്ച് 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈനിലെ റഷ്യന്‍ ആക്രമണമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വില 72 രൂപയാണ്. ഗ്രാമിന് രണ്ട് രൂപയുടെ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് സ്വര്‍ണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്.

News Desk
Author

Related Articles