News

സ്വര്‍ണ വില വീണ്ടും താഴേക്ക്; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,360 ആണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 4420ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുന്നുണ്ട്. 200 രൂപയാണ് രണ്ടു ദിവസം കൊണ്ടു കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Author

Related Articles