News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞദിവസം 38,000 കടന്നിരുന്നു. യുക്രെയ്ന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ ഇടയാക്കിയത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്.

Author

Related Articles