സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 200 രൂപയുടേയും കുറവുണ്ടായി. 4455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 4480 രൂപയാണ് കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. സംസ്ഥാനത്ത് പവന്റെ വില 35,640 രൂപയായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പോട്ട് ഗോള്‍ഡിന്റെ വില ഇടിഞ്ഞിരുന്നു. 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,791.23 ഡോളറായി. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കും.
2021ല്‍ സ്വര്‍ണത്തില്‍ നിന്ന് നെഗറ്റീവ് റിട്ടേണാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. 5 ശതമാനം നഷ്ടമാണ് 2021ല്‍ ഉണ്ടായത്. 2019ല്‍ 13 ശതമാനവും 2020ല്‍ 26 ശതമാനവും റിട്ടേണ്‍ ലഭിച്ചിരുന്നു. ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥകള് തുറക്കുന്നതും ഉയര്‍ന്ന് വാക്സിനേഷനും മൂലം റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങളിലും നിക്ഷേപകര്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍