News

സ്വര്‍ണ വില കുതിച്ചുയരുന്നു; ഒറ്റയടിക്ക് പവന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് ഒറ്റയടിക്ക് 600 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളര്‍ തളര്‍ച്ച നേരിട്ടതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടര്‍ന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണത്തിന് ഡോളറിന്റെ തളര്‍ച്ചയാണ് ആശ്വാസമായത്.

Author

Related Articles