News

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4480ല്‍ എത്തി. സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസം രണ്ടു തവണയായി 160 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

Author

Related Articles