News

സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്; പവന് 36720 രൂപ

തുടച്ചയായ മൂന്ന് ദിവസത്തെ വര്‍ദ്ധനവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. ഡിസംബര്‍ ഒന്നിന് 35920 രൂപയായിരുന്ന സ്വര്‍ണ വില വെറും 3 ദിവസത്തിനുള്ളില്‍ പവന് 960 രൂപ വര്‍ദ്ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഇന്ന് വീണ്ടും വില ഇടിഞ്ഞു.

ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില പവന് 160 രൂപ വര്‍ദ്ധിച്ചാണ് 36880 രൂപയിലെത്തിയത്. ഗ്രാമിന് 4610 രൂപയായിരുന്നു ഇന്നലത്തെ വില. ഡിസംബറില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലത്തേത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്. ഡിസംബര്‍ ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

കേരളത്തില്‍ കഴിഞ്ഞ മാസം സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. നവംബറിലെ ആദ്യ ആഴ്ച്ചകളില്‍ 38880 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില നവംബര്‍ അവസാനമായപ്പോഴേയ്ക്കും 35760 രൂപയായി കുറഞ്ഞു. വെറും ആഴ്ച്ചകള്‍ക്കുള്ള 3000 രൂപയിലധികം കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്.

Author

Related Articles