News

സംസ്ഥാനത്ത് സ്വര്‍ണ വില കൂടുന്നു; 5 ദിവസത്തിനിടെ വര്‍ധിച്ചത് 520 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കൂടുന്നു. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ചൊവാഴ്ച 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്.

ഭാവിയില്‍ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.3ശതമാനം ഉയര്‍ന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Author

Related Articles