News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4750 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ ഏറ്റവും വലിയ വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വില ഇടിഞ്ഞത്. പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

അതേ സമയം രാജ്യത്തെ മുഴുവന്‍ ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ കൊണ്ടു വരുമെന്ന ഉത്തരവ് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. 2020 ഡിസംബര്‍ 28 മുതലുള്ള ജൂവലറി ഇടപാടുകള്‍ പി എം എല്‍ എ യുടെ കീഴില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധന മന്ത്രാലയം ഉത്തരവ് ഇറക്കിയത്.


Author

Related Articles