News

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 35,040 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,040 ആയി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു 4380 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1759.30 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,837 ആയി. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായത്.

Author

Related Articles