News

സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ധന; നിരക്ക് അറിയാം

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 20 രൂപ കൂടി. 4495 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 35960 രൂപയാണ് വില. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില 4475 രൂപ എന്ന നിലയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില.  നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഉള്ളത്.

നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയര്‍ന്നു.  22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ സ്വര്‍ണ വില പവന് 35800 രൂപയാണ്. 24 കാരറ്റ് വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണ വിലയും ഗ്രാമിന് 4882 രൂപയാണ്.

Author

Related Articles