News

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,600 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4450ല്‍ എത്തി. മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ ഇതു കുറയുന്നതാണ് പ്രകടമായത്. വരും ദിവസങ്ങളില്‍ സ്വര്‍ണ വില സ്ഥിരത ആര്‍ജിക്കാനുള്ള സാധ്യതകള്‍ വിരളമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

Author

Related Articles