News

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ധിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്നു. ഒരു പവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ്ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണ വിലയും വര്‍ധിച്ചു. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് 36640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില.

18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3765 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3785 രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വില 36280 രൂപയായി. വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.

Author

Related Articles