News

തുടര്‍ച്ചയായ കനത്ത ഇടിവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

തുടര്‍ച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള സാധ്യതകള്‍ക്ക് ഡോളര്‍ തടയിട്ടു. ഇതോടെ സ്പോട് ഗോള്‍ഡിന്റെ വിലവര്‍ധന 0.2ശതമാനത്തിലൊതുങ്ങി. ഔണ്‍സിന് 1,847.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.

Author

Related Articles