News

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 39,480 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,480 രൂപയായി.  രണ്ടുദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന നാലാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് ആയിരത്തില്‍പ്പരം രൂപയാണ്.

News Desk
Author

Related Articles