News

കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,040 രൂപ. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630ല്‍ എത്തി. ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ ആദ്യമാണ് ഒറ്റ ദിവസം ഇത്രയും വില കൂടന്നത്. ഏതാനും ദിവസമായി സ്വര്‍ണ വില വര്‍ധനയാണ് പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ശനിയാഴ്ചയിലേത്.

Author

Related Articles