News

വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്; 160 രൂപ കുറഞ്ഞ് 36640 രൂപയിലെത്തി

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 36640 രൂപയിലെത്തി. ഒരു ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.

ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സില്‍ ഫെബ്രുവരിയിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.4 ശതമാനവും വെള്ളി 0.1 ശതമാനവും ഉയര്‍ന്നു.

ആഗോള വിപണിയില്‍, ഇന്ന് മുതല്‍ കൊവിഡ് -19 വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ യുഎസ് തയ്യാറെടുക്കുമ്പോഴാണ് സ്വര്‍ണ്ണ വില ഇന്ന് കുറഞ്ഞത്. സ്പോട്ട് സ്വര്‍ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,834.94 ഡോളറിലെത്തി. പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വര്‍ണ്ണത്തെ നിക്ഷേപകര്‍ കാണുന്നത്.

Author

Related Articles