News

സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; നിരക്ക് ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 60 രൂപ താഴ്ന്ന് 4480ല്‍ എത്തി. 35,840 രൂ?പയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിനു പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് ഉയര്‍ന്ന് 35,840 വരെ എത്തി. ഇന്നലെയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

Author

Related Articles