News

നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ മുന്നേറ്റം. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 4985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണ വില. ഏഴാം തീയതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ 7 തവണയാണ് വില വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ പവന് 1600 രൂപയാണ് ഉയര്‍ന്നത്.

Author

Related Articles