News

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന; ഗ്രാമിന് 4,565 രൂപ

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,565 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 36,520 രൂപയും.

ജനുവരി 18ന്, ഗ്രാമിന് 4,550 രൂപയായിരുന്നു നിരക്ക്. പവന് 36,400 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,839 ഡോളറാണ് നിലവിലെ നിരക്ക്.

Author

Related Articles