News

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കൂടി 33,800 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ ഔണ്‍സിന് 1,735 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണവില. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും ഈയാഴ്ച സ്വര്‍ണവിപണിയില്‍ പ്രകടമായി.

അതുകൊണ്ടുതന്നെ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് 8,200 രൂപ താഴെയാണ് ഇപ്പോഴും സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.

Author

Related Articles