News

സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി; പവന് 34,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 34,640 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ താഴ്ന്നനിലവാരത്തിലാണ് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10  ഗ്രാമിന്  45,972 നിലവാരത്തിലാണ്. യു.എസ് ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

News Desk
Author

Related Articles