News

മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സ്വര്‍ണ വില കുതിച്ചുകയറുന്നു. ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4565ല്‍ എത്തി.  മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

മൂന്നു ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Author

Related Articles