News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 37,920 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് എന്‍പതു രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Author

Related Articles