News

സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; പവന്റെ വില 35,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകര്‍ച്ചക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായി. 

സ്പോട് ഗോള്‍ഡ് വില 0.5ശതമാനമുയര്‍ന്ന് ഒരു ട്രോയ് ഔണ്‍സിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയില്‍ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയില്‍ നേരിയ വര്‍ധനവുണ്ടായത്. പലിശ നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. ഡോളര്‍ കരുത്തുനേടിയതും വിലയിടിവിന് കാരണമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനം ഉയര്‍ന്ന് 46,911 നിലവാരത്തിലെത്തി.

 

Author

Related Articles