News

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 37,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Author

Related Articles