News

സ്വര്‍ണ വില വീണ്ടും 35000 രൂപ പിന്നിട്ടു; പവന് 480 രൂപ വര്‍ധിച്ചു

പത്തുദിവസത്തിലേറെയായി 35000ന് താഴെ നിരക്കിലായിരുന്ന സ്വര്‍ണം ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 35,080 രൂപയായി. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്ന എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്.
ആഗോള വിപണിയിലും നേരിയ ഉയര്‍ച്ച പ്രകടമായി. സ്‌പോട്ട് സ്വര്‍ണവില ഉയര്‍ന്ന് 1,809.57 ഡോളറിലെത്തി.

യുഎസ് ട്രഷറി യീല്‍ഡ് പൂര്‍വസ്ഥിതിയിലായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്‌പോട് ഗോള്‍ഡ് വില 1.5ശതമാനം വര്‍ധിച്ചിരുന്നു. അതേ സമയം കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ വില്‍പ്പന നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് സ്വര്‍ണാഭരണ സെയ്ല്‍സ് വിഭാഗത്തിലുള്ളവര്‍ പറയുന്നു. മുമ്പത്തേതില്‍ നിന്നും വജ്രവില്‍പ്പനയും ഉയര്‍ന്നിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് കൊച്ചി ഷോറൂമില്‍ നിന്നുള്ളവര്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ കയ്യിലേക്ക് വരുമാനമെത്തിത്തുടങ്ങിയെന്നതാകാം കാരണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Author

Related Articles