News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് വില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണവില പവന് 36,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,600 രൂപയായി. ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 37,000 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിവരികയാണ്. യുക്രൈന്‍ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ അനുഭവപ്പെടുന്ന ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Author

Related Articles