News

രണ്ടു ദിവസത്തെ വര്‍ധനവിന് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,880 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ രണ്ടു ദിവസം വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

News Desk
Author

Related Articles