News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; വില ഇടിഞ്ഞു

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ ഇടിഞ്ഞ് 37280 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ 21ന് രേഖപ്പെടുത്തിയ 37680 രൂപയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.06 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50,050 രൂപയായി. വെള്ളി വില 0.08 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 66,820 രൂപയിലെത്തി. 48,000 രൂപയില്‍ നിന്ന് കരകയറിയെങ്കിലും ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപയേക്കാള്‍ ഇത് വളരെ കുറവാണ്. ആഗസ്റ്റില്‍ വെള്ളി വില കിലോഗ്രാമിന് 80,000 രൂപയിലെത്തിയിരുന്നു.

നേരെമറിച്ച്, അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 1,863.83 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.1 ശതമാനം ഇടിഞ്ഞ് 1,868.10 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 25.38 ഡോളറിലെത്തി.

Author

Related Articles