സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇതെ വിലയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണം കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 36,080 രൂപ പവന് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. പവന് ഏറ്റവും കുറഞ്ഞ വില ഏപ്രില്‍ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.
അതേ സമയം രാജ്യാന്തര വിപണിയില്‍ എംസിഎക്സിന്റെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.11 ശതമാനം അഥവാ 52 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 47,584 രൂപയായി. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.01 ശതമാനം അഥവാ 9 രൂപ കുറഞ്ഞ് കിലോയ്ക്ക് 68,665 രൂപയായി. ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,779.36 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.1 ശതമാനം ഉയര്‍ന്ന് 1,780.10 ഡോളറിലെത്തി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ 1800 ഡോളറെന്ന കടമ്പ കടക്കാന്‍ ബുദ്ധിമുട്ടിയ സ്വര്‍ണവില 1770 ഡോളറിലാണ് പിന്തുണ കണ്ടെത്തിയത്.1760 ഡോളറില്‍ സ്വര്‍ണം അടുത്ത സപ്പോര്‍ട്ട് സ്വന്തമാക്കിയേക്കാം. ഫെഡ് റിസേര്‍വിന്റെ ഈയാഴ്ച നടക്കുന്ന പോളിസി മീറ്റിംഗ് സ്വര്‍ണത്തിനും പ്രധാനമാണെന്ന് വിദഗ്ദര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍